തെരുവുനായശല്യത്തിനു പരിഹാരം വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ധർണ സംഘടിപ്പിച്ചു.

Friday, 30 Jun, 2023   HARITHA SONU

പരവൂർ : പരവൂർ നഗരസഭയിൽ തെരുവുനായശല്യത്തിനു പരിഹാരം വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. മുനിസിപ്പൽ സമിതി നഗരസഭാധർണ സംഘടിപ്പിച്ചു. തെരുവുനായകളുടെ വന്ധ്യംകരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചു. നടപടികളുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ബി.ജെ.പി. അറിയിച്ചു. ധർണ ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പരവൂർ സൗത്ത് ഏരിയ പ്രസിഡന്റ് നെട്ടറ മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പരവൂർ സുനിൽകുമാർ, പരവൂർ മണ്ഡലം പ്രസിഡന്റ് ജി.പ്രദീപ്, വൈസ് പ്രസിഡന്റ് എസ്.കെ.ഉദയകുമാർ, കൗൺസിലർമാരായ ഷീല, സ്വർണമ്മ സുരേഷ്, അനിഷ, നോർത്ത് ഏരിയ പ്രസിഡന്റ് സുനിൽകുമാർ, സുരേഷ് തുടങ്ങിയവർ സംസാരിച്ചു.