സർക്കാർ ആയുർവേദ ആശുപത്രിയിൽ കോവിഡനന്തര ചികിത്സാ കേന്ദ്രം ആരംഭിച്ചു.

Wednesday, 30 Jun, 2021   PM JAFFAR

പരവൂർ : സർക്കാർ ആയുർവേദ ആശുപത്രിയിൽ കോവിഡനന്തര ചികിത്സാ കേന്ദ്രം ജി.എസ്.ജയലാൽ എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. ചൊവ്വാഴ്ച ആശുപത്രി അങ്കണത്തിൽ നഗരസഭാ വൈസ് ചെയർമാൻ എ.സഫറുള്ള അധ്യക്ഷതവഹിച്ച യോഗത്തിലാണ് എം.എൽ.എ. ചികിത്സാ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ സാദരം പദ്ധതിയുടെ ഭാഗമായ പുസ്തകപ്രകാശനം നഗരസഭാ ചെയർപേഴ്സൺ പി.ശ്രീജ നിർവഹിച്ചു. വിവിധ സ്ഥിരംസമിതി അധ്യക്ഷരായ ഗീത മാങ്ങാക്കുന്ന്, എസ്.ഗീത, എസ്.ശ്രീലാൽ, മെഡിക്കൽ ഓഫീസർ ഡോ. ഹീര രത്നം, ഡോ. ശ്രീജ തുടങ്ങിയവർ സംസാരിച്ചു. കോവിഡ് നെഗറ്റീവായശേഷം ഉണ്ടാകുന്ന വിവിധതരം ശാരീരിക ബുദ്ധിമുട്ടുകൾക്ക് ചികിത്സലഭ്യമാക്കാൻ പത്ത് കിടക്കകളോടുകൂടിയ ചികിത്സാകേന്ദ്രമാണ് ആശുപത്രിയിൽപ്രവർത്തനം ആരംഭിച്ചത്.