ത്രിദിന ദേശീയ ദുരന്തനിവാരണ ശില്പശാല കൊട്ടാരക്കര ഹൈലാൻഡ് ഓഡിറ്റോറിയത്തിൽ തുടങ്ങി.

Thursday, 14 Sep, 2023   HARITHA SONU

കൊട്ടാരക്കര : യുണൈറ്റഡ് റിലീജിയൻസ് ഇൻഷ്യേറ്റീവ് (യു. ആർ. ഐ), ന്യൂഡൽഹി വിശ്വയുവകേന്ദ്ര, മധുര വൈഗ ട്രസ്റ്റ് എന്നിവ ചേർന്നു നടത്തുന്ന ത്രിദിന ദേശീയ ദുരന്തനിവാരണ ശില്പശാല കൊട്ടാരക്കര ഹൈലാൻഡ് ഓഡിറ്റോറിയത്തിൽ തുടങ്ങി. കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫ. കെ. വി തോമസ് ഉദ്ഘാടനം ചെയ്തു. യു. ആർ. ഐ ഏഷ്യ സെക്രട്ടറി ജനറൽ ഡോ. എബ്രഹാം കരിക്കം പ്രഭാഷണം നടത്തി. വിശ്വയുവകേന്ദ്ര പ്രോഗ്രാം ഡയറക്ടർ രജത് തോമസ്‌ അധ്യക്ഷനായി. വൈഗ ട്രസ്റ്റ് സെക്രട്ടറി അണ്ണാദുരൈ, സുരേഷ്, ജോസഫ് സഹായം, ജോ ജോർജ്, കെ. ജി മത്തായിക്കുട്ടി എന്നിവർ നേതൃത്വം നൽകി.