‘ഓണം സ്വർണോത്സവം’ പരിപാടി തുടങ്ങി.

Monday, 07 Aug, 2023   HARITHA SONU

കൊല്ലം : ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഓണം സ്വർണോത്സവം’ പരിപാടി തുടങ്ങി. ജില്ലാതല ഉദ്ഘാടനം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്.അബ്ദുൽ നാസർ കൊട്ടിയം വനിതാ ജ്വല്ലറിയിൽ നിർവഹിച്ചു. ഓണക്കാലത്ത് സ്വർണംവാങ്ങൽ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സെപ്റ്റംബർ ഏഴുവരെയാണ് ഓണം സ്വർണോത്സവം സംഘടിപ്പിക്കുന്നത്.

പത്തുകോടി രൂപയുടെ സമ്മാനങ്ങളാണ് സംസ്ഥാന വ്യാപകമായി സ്വർണാഭരണശാലകൾ ഉപഭോക്താക്കൾക്കായി നൽകുന്നത്. ജില്ലയിലെ എല്ലാ സ്വർണവ്യാപാരശാലകളും ഇതിൽ പങ്കാളികളാണ്. യൂണിറ്റ് പ്രസിഡൻറ് നവാസ് പുത്തൻവീട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബി.പ്രേമാനന്ദ് സമ്മാനവിതരണോദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്.പളനി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എസ്.സാദിക്ക്, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുനിൽ വനിത, നൗഷാദ് പണിക്കശ്ശേരി, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ട്രഷറർ എസ്.കബീർ എന്നിവർ പ്രസംഗിച്ചു.