കേരള കാഷ്യൂ വർക്കേഴ്സ് സെന്റർ മാർച്ചും ധർണയും നടത്തി.

Wednesday, 02 Aug, 2023   HARITHA SONU

കൊല്ലം : പ്രതിസന്ധിയിലായ കശുവണ്ടിവ്യവസായത്തെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും പരിപ്പ് ഇറക്കുമതി നിരോധിക്കണമെന്നും ആവശ്യപ്പെട്ട്‌ കേരള കാഷ്യൂ വർക്കേഴ്സ് സെന്റർ (സി.ഐ.ടി.യു.) കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസ്‌ മാർച്ചും ധർണയും നടത്തി. റെസ്റ്റ്‌ ഹൗസിനു മുന്നിൽനിന്നാണ് മാർച്ച് ആരംഭിച്ചത്. തുടർന്ന് നടന്ന ധർണ സി.ഐ.ടി.യു. അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്‌ഘാടനം ചെയ്തു. കാഷ്യൂ വർക്കേഴ്സ് സെന്റർ പ്രസിഡന്റ്‌ കെ.രാജഗോപാൽ അധ്യക്ഷനായി.

ജനറൽ സെക്രട്ടറി ബി.തുളസീധരക്കുറുപ്പ്‌, കാപ്പെക്സ്‌ ചെയർമാൻ എം.ശിവശങ്കരപ്പിള്ള, കശുവണ്ടിത്തൊഴിലാളി ക്ഷേമനിധി ബോർഡ്‌ ചെയർമാൻ കെ.സുഭഗൻ, കാഷ്യൂ സ്റ്റാഫ്‌ സെന്റർ (സി.ഐ.ടി.യു.) പ്രസിഡന്റ്‌ ജെ.രാമാനുജൻ, സെക്രട്ടറി ബി.സുജീന്ദ്രൻ, മുരളി മടന്തകോട്‌, പി.ആർ.വസന്തൻ, മറ്റത്ത്‌ രാജൻ, സി.മുകേഷ്‌ തുടങ്ങിയവർ സംസാരിച്ചു.