മൃഗങ്ങളുടെ ദത്തെടുക്കൽ വാരാചരണം തുടങ്ങി.

Wednesday, 12 Jul, 2023   HARITHA SONU

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി വെറ്റ്‌സ് ആൻഡ് പെറ്റ്‌സ് പെറ്റ് ക്ലിനിക്കിൽ അരുമമൃഗങ്ങളുടെ ദത്തെടുക്കൽ വാരാചരണം തുടങ്ങി. സൗജന്യ പേവിഷ പ്രതിരോധ വാക്സിനേഷനും സൗജന്യനിരക്കിലുള്ള വന്ധ്യംകരണ ശസ്ത്രക്രിയയും ഇതോടൊപ്പം തുടങ്ങി. ടൗൺ ക്ലബ് പ്രസിഡന്റ് എൻ.രാജൻ പിള്ള ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി ലയൺസ് ക്ലബ്, ടൗൺ ക്ലബ്, മൃഗക്ഷേമസംഘടനയായ ആരോ എന്നിവയുടെ നേതൃത്വത്തിലാണ് വാരാചരണം. ജൂലായ് 16-ന് സമാപിക്കും. ശസ്ത്രക്രിയകൾക്ക് 86066 54552 എന്ന നമ്പരിൽ ബന്ധപ്പെടണം.