എസ്.പി.സി. യൂണിറ്റിന്റെ ആദ്യ രക്ഷാകർത്തൃയോഗം നടത്തി.

Thursday, 29 Jun, 2023   HARITHA SONU


കൊട്ടിയം : പള്ളിമൺ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി. യൂണിറ്റിന്റെ ആദ്യ രക്ഷാകർത്തൃയോഗം അസിസ്റ്റന്റ് നോഡൽ ഓഫീസർ വൈ.സാബു ഉദ്ഘാടനം ചെയ്തു. എസ്.പി.സി.യെ സംബന്ധിച്ചും പരിശീലനങ്ങളെ സംബന്ധിച്ചും അദ്ദേഹം രക്ഷിതാക്കൾക്കും കേഡറ്റുകൾക്കും വ്യക്തമായ നിർദേശങ്ങൾ നൽകി. തുടർന്ന് ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളുമായി വിദ്യാർഥികളുടെ ഘോഷയാത്ര സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സി.എം.മഞ്ജു, പ്രഥമാധ്യാപിക എം.വി.സത്യവതി, പി.ടി.എ. പ്രസിഡന്റ്‌ എസ്.മുരളീധരൻ, എസ്.എം.സി. ചെയർമാൻ ആർ.ശ്രീകുമാർ, കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഷെമിയ, എ.ശരണ്യ രാജ്, അശോകൻ എന്നിവർ പ്രസംഗിച്ചു.