കൃഷി നാശവും വെള്ളപ്പൊക്കവും പരിഹരിക്കാൻ കാഞ്ഞിരംകടവിൽ ചെക്ക് ഡാം സ്ഥാപിക്കുമെന്ന് എംഎൽഎ.

Wednesday, 02 Jun, 2021   HARITHA SONU

കൊട്ടിയം : ഇത്തിക്കരയാറ് കരകവിഞ്ഞൊഴുകി തെക്കേ മൈലക്കാട് പ്രദേശത്തുണ്ടാകുന്ന കൃഷി നാശവും വെള്ളപ്പൊക്കവും പരിഹരിക്കാൻ കാഞ്ഞിരംകടവിൽ ചെക്ക് ഡാം സ്ഥാപിക്കുമെന്ന് ജി എസ് ജയലാൽ എംഎൽഎ അറിയിച്ചു. കാഞ്ഞിരംകടവ്‌ സന്ദർശിക്കുകയായിരുന്നു എംഎൽഎ. എല്ലാ വർഷകാലത്തും ഇവിടെ 20 കുടുംബങ്ങളെയാണ്‌ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിക്കുന്നത്‌. ദീർഘകാലമായുള്ള പ്രദേശവാസികളുടെ ആവശ്യമാണ്‌ ചെക്ക് ഡാം. എൽഡിഎഫ് നേതാക്കളായ എസ് ശശിധരൻപിള്ള, ബിജുഖാൻ എന്നിവർ എംഎൽഎയ്‌ക്കൊപ്പമുണ്ടായിരുന്നു.