എഴുകോണിൽ സായാഹ്ന ഒ.പി.

Tuesday, 27 Jun, 2023   HARITHA SONU


എഴുകോൺ : പഞ്ചായത്തിലെ പ്ലാക്കാട്, പോച്ചംകോണം കുടുംബാരോഗ്യകേന്ദ്രങ്ങളിലെ സായാഹ്ന ഒ.പി. ഉദ്‌ഘാടനം ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. രണ്ട് കുടുംബാരോഗ്യകേന്ദ്രങ്ങളിലും വൈകീട്ട് ആറുവരെ ചികിത്സാസൗകര്യവും ലഭിക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ രതീഷ് കിളിത്തട്ടിൽ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത്‌ അംഗം വി.സുമാലാൽ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആതിര ജോൺസൻ, സ്ഥിരംസമിതി അധ്യക്ഷരായ ജി.എൻ.മനോജ്‌, ബീന മാമച്ചൻ, ടി.ആർ.ബിജു, ബ്ലോക്ക്‌ അംഗങ്ങളായ എസ്.എച്ച്.കനകദാസ്, എം.ശിവപ്രസാദ്, പഞ്ചായത്ത്‌ അംഗങ്ങളായ ലിജു ചന്ദ്രൻ, ബിജു എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.