ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ  ഉദ്ഘാടനം നടത്തി.

Tuesday, 22 Jun, 2021   PM JAFFAR

എഴുകോൺ : വിഷരഹിത പച്ചക്കറി ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമാകേണ്ടത് അനിവാര്യമാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പും കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കെ എൻ ബാലഗോപാൽ. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ശിവപ്രസാദ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ എം ലീലാമ്മ സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ ജയശ്രീ, മുൻസിപ്പൽ ചെയർമാൻ എ ഷാജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ് സുമലാൽ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ ജി ഹരികുമാർ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ എ അഭിലാഷ്, സജിനി ഭദ്രൻ, മുൻസിപ്പൽ വൈസ് ചെയർമാൻ അനിത ഗോപകുമാർ, ബിഡിഒ അജയരാജ് എന്നിവർ സംസാരിച്ചു.