അധ്യാപകദിനത്തിൽ അങ്കണവാടി അധ്യാപകർക്ക്‌ ആദരം.

Thursday, 07 Sep, 2023   HARITHA SONU

ചവറ : അധ്യാപകദിനത്തിൽ അങ്കണവാടി അധ്യാപകർക്ക്‌ ചവറ ബേബിജോൺ സ്മാരക സർക്കാർ കോളേജിന്റെ ആദരം. പടിഞ്ഞാറെ കല്ലട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.ഉണ്ണിക്കൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ആർ.ജോളി ബോസ് അധ്യക്ഷതവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. പി.അനിത, നാക് കോ-ഓർഡിനേറ്റർ വിഷ്ണു നമ്പൂതിരി, ഷാജഹാൻ, യൂണിയൻ ചെയർമാൻ മുഹമ്മദ് സ്വാലിഹ്, ഡോ. ആശ, ഡോ. അഭിലാഷ് എന്നിവർ സംസാരിച്ചു.