'സംരംഭകവർഷം 2.0' പദ്ധതിയുടെ ഭാഗമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

Sunday, 23 Jul, 2023   HARITHA SONU

അഞ്ചൽ :സംസ്ഥാന വ്യവസായവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'സംരംഭകവർഷം 2.0' പദ്ധതിയുടെ പഞ്ചായത്ത്തല ബോധവത്കരണ പരിപാടി അഞ്ചലിൽ നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.സജീവ് ശില്പശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബി.ലേഖ അധ്യക്ഷത വഹിച്ചു.അഞ്ചൽ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എസ്‌.നജീം മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാരായ എൻ.ചന്ദ്രബാബു, തോയിത്തല മോഹനൻ, വ്യവസായവകുപ്പ് അഞ്ചൽ പഞ്ചായത്ത് ഇ.ഡി.ഇ. എം.എസ്‌.ശരണ്യ എന്നിവർ പ്രസംഗിച്ചു.