പൊതുയിടങ്ങൾ വൃത്തിയാക്കി ശുചിത്വ നഗരമാകാൻ ഒരുങ്ങി തൊടുപുഴ നഗരസഭ.

Thursday, 03 Aug, 2023   HARITHA SONU

തൊടുപുഴ  : പൊതുയിടങ്ങൾ വൃത്തിയാക്കി ശുചിത്വ നഗരമാകാൻ ഒരുങ്ങി തൊടുപുഴ നഗരസഭ. മങ്ങാട്ടുകവല ഷോപ്പിങ് കോംപ്ലക്‌‍സ് പരിസരം വൃത്തിയാക്കി ചെയർമാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനംചെയ്‍തു. എല്ലാ വാർഡുകളിലേയും പൊതുയിടങ്ങൾ ഒരാഴ്‍ച കൂടുമ്പോൾ വൃത്തിയാക്കും. മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം. മാലിന്യം വലിച്ചെറിയൽ, ഓടകളിലേക്ക് മലിനജലം ഒഴുക്കൽ, ഹോട്ടലുകളിൽ പഴകിയ ഭക്ഷണം വിതരണം ചെയ്യൽ തുടങ്ങിയവയ്‍ക്കെതിരെ കർശന നടപടികൾ തുടരുമെന്ന് അധികൃതര്‍ പറഞ്ഞു. കൗൺസിലർമാർ, നഗരസഭ സെക്രട്ടറി ബിജുമോൻ, ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിതകർമസേന, നഗരസഭ ശുചീകരണ തൊഴിലാളികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, പൊതുജനങ്ങള്‍ എന്നിവർ പങ്കുചേർന്നു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എം എ കരീം അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ജെസി ജോണി, വാർഡ് കൗൺസിലർമാരായ മുഹമ്മദ് അഫ്സൽ, കെ ദീപക് എന്നിവർ സംസാരിച്ചു.