പീരുമേട് താലൂക്ക് ആശുപത്രിയിൽ ലേബർ റൂം പ്രവർത്തിക്കാത്തതിൽ കോൺഗ്രസ് പീരുമേട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

Wednesday, 27 Sep, 2023   HARITHA SONU

പീരുമേട് : പീരുമേട് താലൂക്ക് ആശുപത്രിയിൽ ലേബർ റൂം പ്രവർത്തിക്കാത്തതിൽ കോൺഗ്രസ് പീരുമേട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കെ. പി. സി. സി നിർവാഹക സമിതി അംഗം എം. ഷാഹുൽ ഹമീദ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി. യേശുദാസ് അധ്യക്ഷത വഹിച്ചു. പി. കെ രാജൻ, കെ. രാജൻ, പി. രാജൻ, രാജു കുടമാളൂർ, മനോജ് രാജൻ, രാജു വടുതല, അനീഷ്, സനീഷ്, അമൽ പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമരക്കാർ കളക്ടർക്ക് പരാതി നൽകി.