പട്ടികജാതി ക്ഷേമസമിതി ഏലപ്പാറ ഏരിയാ കൺവെൻഷൻ നടന്നു.

Saturday, 16 Sep, 2023   HARITHA SONU

ഏലപ്പാറ : പട്ടികജാതി ക്ഷേമസമിതി ഏലപ്പാറ ഏരിയാ കൺവെൻഷൻ നടന്നു. സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ. സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. പി. കെ ജയൻ അധ്യക്ഷതവഹിച്ചു. കൊക്കയാർ, പെരുവന്താനം, ഉപ്പുതറ, ഏലപ്പാറ എന്നീ പഞ്ചായത്തുകളിലെ 13 മേഖല കമ്മിറ്റികളിൽനിന്നുള്ള പ്രവർത്തകർ പങ്കെടുത്തു. ആർ. സെൽവത്തായ്, എം. സി സുരേഷ്, സരിത സുഭാഷ്. സി. കെ സുകുമാരൻ, പി. ജി ഭാസ്കരൻ, പ്രദീപ് രാജ് എന്നിവർ സംസാരിച്ചു.