സെയിന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം 54-ാം വാർഷികാഘോഷം നടത്തി.

Sunday, 24 Sep, 2023   HARITHA SONU

ഉപ്പുതറ : സെയിന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം 54-ാം വാർഷികാഘോഷം നടത്തി. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മികച്ച ഹരിതകർമ സേനയായ ഉപ്പുതറ യൂണിറ്റിലെ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വീടുകളിലും വിദ്യാലയങ്ങളിലും മാലിന്യം തരംതിരിച്ചു സംസ്കരിക്കേണ്ട ആവശ്യകതയേക്കുറിച്ച് ഹരിതകർമസേന പ്രസിഡന്റ് അനിത ബിനു കുട്ടികളോടു വിവരിച്ചു. തെയ്യം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. പ്രിൻസിപ്പൽ ജിമ്മി ജേക്കബ്, പ്രോഗ്രാം ഓഫീസർ ലാലി സെബാസ്റ്റ്യൻ, സജിൻ സ്കറിയ, ജിയന്ന എലിസബത്ത്, ജോമോൻ, ജെന്നിഫർ വർഗീസ്, അനന്തു കൃഷ്ണൻ, ആനി തെരേസ എന്നിവർ നേതൃത്വം നൽകി.