വിദ്യാരംഗം സാഹിത്യ സെമിനാർ നടന്നു.

Wednesday, 02 Aug, 2023   HARITHA SONU

പീരുമേട് : വിദ്യാരംഗം കലാസാഹിത്യവേദിയുടെ പീരുമേട് സബ്ജില്ലാതല പ്രവർത്തന ഉദ്‌ഘാടനവും സാഹിത്യ സെമിനാറും നടന്നു. കുമാരനാശാനും മലയാള കവിതയും എന്ന വിഷയത്തിലാണ് സാഹിത്യ സെമിനാർ നടന്നത്. മ്ലാമല ഫാത്തിമ മാതാ ഹൈസ്കൂൾ വിദ്യാർഥി അൽഹാദിയ ഖാലിദ് ഒന്നാം സ്ഥാനവും വെള്ളാരംകുന്ന് സെയ്ൻറ് മേരീസ് സ്‌കൂളിലെ അനില മാത്യു രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അധ്യാപിക രമാദേവി അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് പുഷ്പമ്മ പരിപാടി ഉദ്‌ഘാടനം ചെയ്തു. ഉപജില്ല വിദ്യാരംഗം കോ-ഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ, പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.രമേഷ് തുടങ്ങിയവർ പങ്കെടുത്തു.