വയോജന ദ്വിദിന പരിശീലന പരിപാടി 'അരികെ' സംഘടിപ്പിച്ചു.

Saturday, 05 Aug, 2023   HARITHA SONU

കുമളി : റൂറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ സർവീസ് (ക്രോസ്) സമഗ്ര പാലിയേറ്റീവ് വയോജന ദ്വിദിന പരിശീലന പരിപാടി 'അരികെ' സംഘടിപ്പിച്ചു. സഹ്യജ്യോതി മാനേജർ ഫാ. വർഗീസ് മരുദൂർ ഉദ്ഘാടനം ചെയ്തു. സാന്ത്വന പരിചരണത്തെപ്പറ്റി കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. ക്രോസ് ചെയർമാൻ ആന്റണി ആലഞ്ചേരി അധ്യക്ഷനായി. പാലിയേറ്റീവ് ജില്ലാ പരിശീലനകേന്ദ്രത്തിലെ സിസ്റ്റർ ആൻ മരിയ, ഫിസിയോതെറാപ്പിസ്റ്റ് കൃപ ജോസ്, ജെനിമോൾ എസ്. എന്നിവർ ക്ലാസെടുത്തു. ജില്ലാ പാലിയേറ്റീവ് കെയർ കോഡിനേറ്റർ സിജോ വിജയൻ നേതൃത്വം നൽകി. മുപ്പതോളം പേർ ക്ലാസിൽ പങ്കെടുത്തു.