കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു.

Sunday, 10 Sep, 2023   HARITHA SONU

വെള്ളയാംകുടി : കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ കട്ടപ്പന ഉപജില്ലയുടെ നേതൃത്വത്തിൽ ഒന്നുമുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കായി സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു. വിജയികളുടെ സമ്മാനദാന ചടങ്ങുകളുടെ ഉദ്ഘാടനം നഗരസഭാ ഉപാധ്യക്ഷൻ ജോയി ആനിത്തോട്ടം നിർവഹിച്ചു. സബ് ജില്ലാ പ്രസിഡന്റ് പി. എ ഗബ്രിയേൽ അധ്യക്ഷത വഹിച്ചു. ചടങ്ങിന് സബ് ജില്ലാ സെക്രട്ടറി ജെയ്സൺ സ്‌കറിയ, റവന്യൂ ജില്ലാ ട്രഷറർ ജോബിൻ കളത്തിക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.