ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി കട്ടപ്പന ഗവ. ട്രൈബൽ സ്‌കൂൾ.

Wednesday, 06 Sep, 2023   HARITHA SONU

കട്ടപ്പന : ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി കട്ടപ്പന ഗവ. ട്രൈബൽ സ്‌കൂൾ. തൊടുപുഴ എ. പി. ജെ അബ്ദുൾ കലാം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ലാതല അധ്യാപക ദിനാഘോഷപരിപാടി അഡ്വ. ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്തു. തൊടുപുഴ നഗരസഭാധ്യക്ഷൻ സനീഷ് ജോർജ് അധ്യക്ഷനായി. അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചും ഗുണനിലവാരമുള്ള വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കിയുമാണ് കട്ടപ്പന ഗവ. ട്രൈബൽ സ്‌കൂൾ 2022-23 അധ്യയന വർഷത്തെ ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത്. സ്‌കൂൾപ്രിൻസിപ്പൽ മിനി ഐസക്കും പി. ടി. എ പ്രതിനിധികളും ചേർന്ന് തൊടുപുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ജി രാജശേഖരനിൽനിന്ന്‌ പുരസ്‌കാരം ഏറ്റുവാങ്ങി. ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ആർ. വിജയ, കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ എം. സി ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.