ജൂനിയർ റെഡ്‌ക്രോസ് കൗൺസിലർമാരായ അധ്യാപകർ സി.എം.ഡി.ആർ.എഫ്. ഫണ്ടിലേക്ക് സംഭാവനം നൽകി.

Saturday, 26 Jun, 2021   HARITHA SONU

കട്ടപ്പന : കോവിഡ് പ്രതിരോധത്തിനായി ജില്ലയിലെ ജൂനിയർ റെഡ്‌ക്രോസ് കൗൺസിലർമാരായ അധ്യാപകർ സി.എം.ഡി.ആർ.എഫ്. ഫണ്ടിലേക്ക് സംഭാവനം നൽകി. ജില്ലാ കോ-ഒാർഡിനേറ്റർ ജോർജ് ജേക്കബ് തുക കളക്ടർ എച്ച്.ദിനേശന് കൈമാറി. ജില്ലാ ട്രഷറർ സുമതിക്കുട്ടി അധ്യക്ഷത വഹിച്ചു.