വൻകിട കമ്പനികൾ കമ്മിഷൻ വെട്ടിക്കുറച്ചതിനെതിരേ വ്യാപാരികൾ സമരം നടത്തി.

Friday, 25 Jun, 2021   PM JAFFAR

കട്ടപ്പന : ചില വൻകിട കമ്പനികൾ കമ്മിഷൻ വെട്ടിക്കുറച്ചതിനെതിരേ വ്യാപാരികൾ സമരം നടത്തി. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡിപ്പോകൾ അടച്ചിട്ടും വാഹനങ്ങളിലുള്ള വിതരണം നിർത്തിവച്ചും ജില്ലയിൽ 10 കേന്ദ്രങ്ങളിലാണ് സമരം നടത്തിയത്. കട്ടപ്പനയിൽ നടന്ന ജില്ലാതല ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ.പി.ഹസൻ നിർവഹിച്ചു. യൂത്ത് വിഭാഗം ജില്ലാ പ്രസിഡന്റ് സിജോമോൻ ജോസ്, ഡിറ്റോ മാത്യു, ബിജു കറുകുന്നേൽ, വിൽസൺ ജോസ് എന്നിവർ നേതൃത്വം നൽകി. വ്യാപാരികൾക്ക് നഷ്ടം ഉണ്ടാകാത്ത രീതിയിൽ കമ്മിഷൻ വർധിപ്പിക്കാൻ എല്ലാ കമ്പനികളും തയാറാകണമെന്നാണ് ആവശ്യം.