സംസ്ഥാനത്തെ മികച്ച കാർഷിക സഹകരണ ബാങ്കിനുള്ള പുരസ്ക്കാരം പീരുമേട് താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് കരസ്ഥമാക്കി.

Sunday, 02 Jul, 2023   HARITHA SONU

ഏലപ്പാറ : സംസ്ഥാനത്തെ മികച്ച കാർഷിക സഹകരണ ബാങ്കിനുള്ള പുരസ്ക്കാരം ആറാം തവണയും പീരുമേട് താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് കരസ്ഥമാക്കി. ദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത്നടന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവനിൽനിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി. നാടിനും സഹകാരികൾക്കും ബാങ്കിന്റെ സേവനം മാതൃകാപരമാണ്. തോട്ടം തൊഴിലാളികൾ ലളിതമായ വ്യവസ്ഥയിൽ വായ്പ്പ നൽകി ആശ്വാസം പകർന്നു.

20-21 ൽ കൊക്കയാറിൽ ഉണ്ടായ മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ട ദുരിതർക്ക് ബാങ്കിന്റെ ലാഭവിഹിതത്തിൽ നിന്നും 25 ലക്ഷം മുടക്കി അഞ്ച്‌ വീടുകൾ നിർമിച്ചു നൽകും. ഇതിൽ മൂന്ന് വീടുകൾ പണികൾ പൂർത്തിയാക്കിയും എണ്ണത്തിന്റെ നിർമാണം നടന്നുവരികയുമാണ്. വിനോദസഞ്ചാര മേഖലയിൽ പുതിയസംരംഭം എന്ന നിലയിൽ ബാങ്ക് കുമളിയിൽ സ്ഥലം വാങ്ങി ഐസിഡിപിയുടെ സഹകരണത്തോടെ റിസോർട്ട് നിർമിച്ചു കൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാന കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ താലൂക്കാശുപത്രി പ്രവർത്തിക്കുന്ന പീരുമേട്ടിൽ നീതി മെഡിക്കൽ സ്റ്റോർ ആരംഭിച്ചു. 

സിപിഐ എം നേതൃത്വത്തിലുള്ള ഭരണസമിതിയുടെയും ജീവനക്കാരുടെയും അർപ്പണ മനോഭാവത്തോടെയുള്ള സംസ്ഥാന സഹകരണ കാർഷിക ബാങ്കിന്റെയും കൂട്ടായ പ്രവർത്തനമാണ് പുരസ്ക്കാരം തുടർച്ചയായി ആറാം തവണയും കരസ്ഥമാക്കുവാൻ സാധിച്ചെതെന്ന് ബാങ്ക് പ്രസിഡന്റ് ആർ തിലകൻ പറഞ്ഞു.