കുട്ടികൾക്ക് കളിയുപകരണങ്ങൾ വിന്യസിച്ച ഉദ്യാനം തുറന്നു.

Wednesday, 27 Sep, 2023   HARITHA SONU

വടവുകോട് : വടവുകോട് ഗവ. എൽ. പി സ്കൂളിൽ കുട്ടികൾക്ക് കളിയുപകരണങ്ങൾ വിന്യസിച്ച ഉദ്യാനം തുറന്നു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജൂബിൾ ജോർജ് ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് അബി കുര്യൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ അധ്യക്ഷയായി. പ്രധാനാധ്യാപകൻ സുരേഷ് ടി. ഗോപാലൻ, അധ്യാപകരായ ബിന്ദു നാരായണൻ, എം. പി അരുൺ, പി. കെ ഷീബ, എം. വി ഷിജ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് ഉദ്യാനം നിർമിച്ചത്.