പ്രോവിഡന്റ് ഫണ്ട്‌ പെൻഷനേഴ്സ് അസോസിയേഷൻ കോലഞ്ചരി മേഖലാ സമ്മേളനം.

Thursday, 28 Sep, 2023   HARITHA SONU

കോലഞ്ചരി : പ്രോവിഡന്റ് ഫണ്ട്‌ പെൻഷനേഴ്സ് അസോസിയേഷൻ കോലഞ്ചരി മേഖലാ സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി കെ. ജെ ആൽഫ്രഡ് ഉദ്ഘാടനം ചെയ്തു. ശാസ്താംമുകൾ കരയോഗം ഹാളിൽ നടന്ന ചടങ്ങിൽ പി. പി ബേബി അധ്യക്ഷനായി. ടി. കെ വിദ്യാസാഗർ, ഒ. പി രാജൻ, സി. ബാലകൃഷ്ണപിള്ള, എം. എസ് ഹരി, കെ. എൻ രാമകൃഷ്ണൻ, കെ. ഒ തങ്കപ്പൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി. ബാലകൃഷ്ണപിള്ള (പ്രസി), ഒ. പി രാജൻ (സെക്ര), എ. എൻ രാജൻ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.