മരിയഗിരി ദേവാലയത്തിൽ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ ആഘോഷമായ തിരുനാളിന് കൊടികയറ്റി.

Friday, 22 Sep, 2023   HARITHA SONU

കരിമുകൾ : പള്ളിമുകൾ മരിയഗിരി ദേവാലയത്തിൽ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ ആഘോഷമായ തിരുനാളിന് ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിൽ കൊടികയറ്റി. വികാരി ഫാ. അനന്ദ് മണ്ണാളിൽ സന്നിഹിതനായി. തുടർന്നുനടന്ന കുർബാനയിൽ ഫാ. ആന്റണി ലിജോ ഓടത്തയ്ക്കൽ വചനപ്രഘോഷണം നടത്തി. ശനിയാഴ്ച വൈകിട്ട് 5.30-ന് കുർബാനയ്ക്ക് ഫാ. ടോണി മാണിക്കത്താൻ കാർമികത്വം വഹിക്കും. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 9.30-ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് മോൺ. മാത്യു ഇലഞ്ഞിമറ്റം മുഖ്യ കാർമികത്വം വഹിക്കും, ഫാ. ഏണസ്റ്റ് തോമസ് വചന പ്രഘോഷണം നടത്തും. കുർബാനയ്ക്കുശേഷം സ്നേഹവിരുന്ന് നടക്കും.