മണ്ണുമാഫിയയുമായി ഒത്തു കച്ചവടം എറണാകുളത്തെ വിവിധ സ്റ്റേഷനുകളിലായി 17 പൊലീസുകാർക്കെതിരെ നടപടി

Wednesday, 18 Oct, 2023   P M JAFFAR

 

മണ്ണു മാഫിയയുമായി അടുത്ത ബന്ധം സ്ഥാപിച്ച എറണാകുളം റൂറൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൂട്ടനടപടി, റൂറൽ എസ്പിയാണ് 17 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുത്തത്. 7 പേരെ സസ്പെൻഡ് ചെയ്യുകയും 10 പേരെ സ്ഥലംമാറ്റുകയും ചെയ്തു. വരും ദിവസങ്ങളിൽ 2 ഉദ്യോഗസ്ഥർക്ക് എതിരെ കൂടി നടപടിയുണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായ മണ്ണുമാഫിയ ബന്ധമുള്ളയാളുടെ മൊബൈൽ ഫോണിലെ ചാറ്റ് വിവരങ്ങൾ പരിശോധിച്ചപ്പോഴാണു മേഖലയിലെ വിവിധ സ്റ്റേഷനുകളിലെ ഒട്ടേറെ ഉദ്യോഗസ്ഥർക്ക് ഇവരു മായുള്ള ബന്ധം വെളിവായത്.

പെരുമ്പാവൂർ, അങ്കമാലി, കോടനാട്, അയ്യമ്പുഴ, കാലടി, കുന്നത്തുനാട്, കളമശേരി ഡിഎച്ച് എന്നിവിടങ്ങളിലെ എഎസ്ഐ, സിപിഒ, ഡ്രൈവർ ഉൾപ്പെടെയു ള്ള ഉദ്യോഗസ്ഥർക്ക് എതിരെയാണു നടപടി. കുറുപ്പംപടി എഎ സ്ഐ വി.എം.അലി, അങ്കമാലി എഎസ്ഐ മാൻസൺ ടി.തോമസ് കളമശേരി ഡിഎച്ച് ഡ്രൈവർ ടി.ഇ.അൻസാർ, ആലുവ എസ്പി ഓഫിസിലെ പി .എം.സിനാജ്, പെരുമ്പാവൂർ
സ്റ്റേഷനിലെ സി ടി.എസ്. അനീഷ് എന്നിവരെയാണ സസ്പെൻഡ് ചെയ്തത്.

പെരുമ്പാവൂരിലെ എസിപി എൻ.കെ. ഷൈജൻ കുമാർ, അയ്യ പുഴയിലെ സിപിഒ .എം. രാജേഷ് എന്നിവരെ ഞാറയ്ക്കലിലേക്കും കോടനാട്ടെ സിപിഒ ശിവദാസൻ കർത്താ, കാലടിയിലെ എസിപിഒ പി.കെ.ഷാജി, പെരു സാവൂരിലെ എസ്സിപിഒ എൻ എം.സലിം എന്നിവരെ മുനമ്പ ത്തേക്കും കുന്നത്തുനാട് സിപി എൽദോ പോൾ, കാലടി എസ് സിപിഒ ഹമീദ് എന്നിവരെ വരാ പുഴയിലേക്കുമാണു സ്ഥലം മാറ്റിയത്. കളമശേരി ഡിഎച്ച് ക്യാംപിലെ സിപിഒ ഐ.എ.ഇ ബ്രാഹിമിനെ പുത്തൻവേലിക്കര യിലേക്കാണു മാറ്റിയത്. കളമശേ രി ഡിഎച്ച് ക്യാംപിലെ ഡ്രൈവർമാരായ എൽദോസ് തോമസ്, സുദീഷ്കുമാർ എന്നിവ രെ ഞാറയ്ക്കലേക്കും മുനമ്പത്തേക്കുമാണു മാറ്റിയത് കഴിഞ്ഞ ദിവസം രാത്രി പട്രോളിങ്ങിനിടെ പെരുമ്പാവൂർ ഇൻസ്പെക്ടർക്കു കിട്ടിയ വിവരം റൂറൽ എസ്പി വിവേക് കുമാറിനു കൈമാറുകയായിരുന്നു. തുടർന്നാണു നടപടിയുണ്ടായത്.