വേൾഡ് ബ്ലഡ് ഡോണർ ഡേയിൽ 1100 ഓളം വാട്ട്സ് ആപ്പ് ഗ്രൂപ്പുകളുമായി ഓൾ ഇന്ത്യ ബ്ലഡ് ഡോണോർസ് അസ്സോസിയേഷൻ.

Tuesday, 14 Jun, 2022  ANOOB NOCHIMA

 

എറണാകുളം : സ്വന്തം ജീവിത അനുഭവത്തിൽ നിന്നും 12 വർഷം മുൻപ് തുടങ്ങിവച്ച ഓൾ കേരള ബ്ലഡ്‌ ഡോണേർസ് അസോസിയേഷൻ പതിനായിരങ്ങൾക്ക് ജീവന്റെ രക്തത്തുള്ളികൾ നൽകി ജീവിതത്തിലേക്ക് തിരിച്ചുകയറുവാൻ നിമിത്തമായി. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പോഞ്ഞാശ്ശേരി സ്വദേശി പി എം ജാഫർ  തന്റെ ഈ ജീവകാരുണ്യ പ്രവർത്തനം ഈ ജൂൺ 14 ന് ലോക രക്‌തദാന ദിനത്തിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും ഓൾ ഇന്ത്യ ബ്ലഡ് ഡോനോർസ് അസോസിയേഷൻ എന്ന പേരിൽ വ്യാപിക്കുന്നത്തിന് തുടക്കം കുറിക്കുന്നു. അതിനായി www.aibda.org.in എന്ന പേരിൽ ഒരു വെബ്സൈറ്റും, aibda എന്ന പേരിൽ ഒരു മൊബൈൽ ആപ്പും, 1800-120-6520 എന്ന ടോൾ ഫ്രീ നമ്പറും തയ്യാറാക്കി. കേരളത്തിൽ അസ്സോസിയേഷന്റെ സേവനം എല്ലാഇടങ്ങളിലും എത്തിക്കുന്നതിനായി പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകളുടെ പേരിൽ 1100 ഓളം വാട്ട്സ് ആപ്പ് ഗ്രൂപ്പുകളും തയാറാക്കി. ഈ ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുവാൻ 8589999923 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

കേരളത്തിലെ ഓഫീസ് പെരുമ്പാവൂരിൽ ജൂൺ 2 ന് സ്ഥലം എം എൽ എ ശ്രി എൽദോസ് കുന്നപ്പിള്ളി ഉദഘാടനം ചെയിതു. 2 മാസം മുൻപ് തമിഴ്നാട്ടിലും ഒരു ഓഫീസും തുടങ്ങിയിരുന്നു. കേരളത്തിൽ നിന്നും ധാരാളം രോഗികൾ വെലൂർ സി എം സി യിൽ ചികിത്സതേടി പോകുന്നു അങ്ങനെ പോകുന്ന രോഗികളിൽ കൂടുതലും കാൻസർ രോഗികളാണ് ഇവർക്ക് ധാരാളം രക്തം ആവശ്യമായി വരാറുണ്ട് അതിന് അവർ അവിടത്തെ പ്രൊഫഷണൽ ഡോണേഴ്‌സിനെ ആശ്രയിക്കുന്നു. ഒരാളുടെ രക്തത്തിന് 3000 രൂപവരെ നൽകിയാണ് അവർ രക്തം സ്വീകരിക്കുന്നത്. ചിലർ സ്വന്തം നാട്ടിൽ നിന്നും വണ്ടി വിളിച്ച് കൂടുതൽ ആളുകളെ കൊണ്ടുപോയി ബ്ലഡ് എടുക്കുന്നു. ഇത് അറിഞ്ഞ ജാഫർ അസ്സോസിയേനിലെ അംഗങ്ങളുടെ സഹായത്തോടെ സി എം സി ഹോസ്പിറ്റിലിന്റെ അടുത്ത് 6000 രൂപ വാടകയ്ക്ക് ഒരു ഓഫീസ് തുടക്കം കുറിച്ച് അവിടത്തെ പ്രവർത്തനത്തിന് ഒരു സ്റ്റാഫിനെയും നിയോഗിച്ചു. തുടർന്ന് ഓരോ സംസ്ഥാനത്തിലും ഓഫീസുകൾ തുടങ്ങുകയും തന്റെ പ്രസ്ഥാനത്തിന്റെ സൗജന്യ സേവനം ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും അടുത്ത 2 വർഷത്തിനുള്ളിൽ നല്കാൻ കഴിയുമെന്ന് ജാഫർ അറിയിച്ചു. തന്റെ തുടക്കം മുതലുള്ള ചിട്ടയായ പ്രവർത്തനവും, നിരീക്ഷണവുമാണ് ഈ വിജയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ഈ മേഖലയിൽ ഒരു വിജയം ഉണ്ടാക്കാൻ 12 വർഷം എടുത്തു പക്ഷേ ഇന്ത്യയിലെ വേറൊരു സംസ്ഥാനത്താണ് ആരംഭിച്ചത് എങ്കിൽ വെറും 2 വർഷംകൊണ്ട് വിജയത്തിൽ എത്താമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. കാരണം കേരളത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടകൾക്കോ, വ്യക്തികൾക്കോ സമൂഹം വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സമൂഹത്തിന് വഴികാട്ടിയാകുന്ന ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സിനിമ, രാഷ്ടിയ മേഖലയിൽ പ്രവർത്തിക്കുന്നവർ രക്തദാനത്തിന് അമിതമായ പ്രാധാന്യം നൽകി പ്രോത്സാഹനം നൽകി വരുന്നു. കേരളത്തിൽ പ്രോത്സാഹനം നല്കാൻ ആരും തന്നെ മുന്നോട്ട് വരുന്നില്ല. കേരളത്തിൽ സമാനമായി പ്രവർത്തിക്കുന്ന സംഘടനകൾ, വ്യക്തികൾ ധാരാളം ഉണ്ടേങ്കിലും ആരും തമ്മിൽ ഐക്യം ഇല്ല അത് എന്തുകൊണ്ടന്നാൽ അത് മലയാളിയുടെ ഈഗോയാണ് കാരണം.

രക്തദാന മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും, സംഘടനകൾക്കും സമൂഹം വേണ്ടത്ര പരിഗണ നൽകണമെന്ന് സമൂഹത്തെ അറിയിച്ചുകൊണ്ട് ഇന്ത്യയിലെ 3000 ബ്ലഡ് ബാങ്കുകളിലേക്ക് 2 വർഷം നീണ്ടുനിൽക്കുന്ന ഒരു യാത്ര ആരംഭിക്കാൻ തയ്യാറാക്കുകയാണ് ജാഫർ അതിനായി സ്‌പോൺസറെ തേടുകയാണ്. ഈ വർഷം തന്നെ യാത്ര തുടങ്ങുമെന്ന് ജാഫർ അറിയിച്ചു. അതിനായി വലിയ ഒരു സന്ദേശവും തയാറാക്കി കഴിഞ്ഞു. "രാജ്യത്തിൻറെ അതിർത്തികാക്കുന്ന സൈന്യത്തിനെ നാം ബഹുമാനിക്കുകയും, സ്‌നേഹിക്കുന്നതുപോലെ രാജ്യത്ത്‌ രക്തം ആവശ്യമായി വരുന്ന ആയിരകണക്കിന് രോഗികൾക്ക് രക്തം നൽകുന്ന വ്യക്തികളെയും സംഘടനകളെയും ബഹുമാനിക്കുകയും, സ്‌നേഹിക്കുകയും ചെയ്യുക." ഈ സന്ദേശം ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളിലും, പട്ടണങ്ങളിലും എത്തിക്കുക എന്നതാണ് 47 വയസ് കഴിഞ്ഞ  ജാഫറിന്റെ ഈ മേഖലയിലെ അവസാനത്തെ ആഗ്രഹം. ഇതുവരെ നടന്നത് എല്ലാം ദൈവനിമിത്തം ഈ യാത്രയും ദൈവനിമിത്തം പോലെ നടക്കുമെന്നാണ് ജാഫറിന്റെ വിശ്വസം.       

ബയോ മെഡിക്കൽ ടെക്‌നീഷ്യനായ ജാഫർ തന്റെ ടെക്‌നിക്കൽ കഴിവ് ഉപയോഗിച്ച് ലോകത്തിലെ ആദ്യത്തെ ബ്ലഡ് ഡോനോർസിന്റെ ഡാറ്റ അടങ്ങിയ കിയോസ്ക് നിർമിച്ചു കേരളത്തിലെ 4 ഹോസ്പിറ്റലുകളിൽ സ്ഥാപിച്ചു. അതിന് സമൂഹത്തിൽ നിന്നും ഒരു സപ്പോർട്ടോ പ്രോത്സാഹമോ ലഭിച്ചില്ലായെന്ന് വളരെ സങ്കടത്തോടെ പറഞ്ഞു. അതിനായി സ്വന്തം കയ്യിൽ നിന്ന് 3 ലക്ഷം രൂപയോളും ചിലവായി. ഗർഭണികൾക്ക് പ്രസവസമയത്ത് രക്തം പലപ്പോഴും ആവശ്യമായി വരാറുണ്ട് ഒരു മുൻകരുതൽ എന്നരീതിയിൽ രക്തം അവരുടെ പേരിൽ ബ്ലഡ് ബാങ്കിൽ കൊടുത്ത് വയ്ക്കുന്ന പദ്ധതിയായ ബ്ലഡ് ഫോർ ബേബി എന്ന പദ്ധതിയും, ബ്ലഡ് ഓൺ ഡിമാന്റ്, ബ്ലഡ് അറ്റ് യുവർ ഫിംഗർ ടിപ്സ് എന്നി പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി രക്തദാന ബോധവത്കരണ മലയാള മാഗസിൻ പുറത്തിറക്കി. തുടർന്ന് ഇന്ത്യയിലെ എല്ലാ ഭാക്ഷയിലും പുറത്തിറക്കാനാണ് പദ്ധതി. ഈ മാഗസിൻ സ്പോൺസേഴ്‌സിന്റെ സഹായത്തോടെ എല്ലാ സ്കൂൾ, കോളേജ് കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്യാനും ആലോചിക്കുന്നു. ഇനിയും കാലത്തിനനുസരിച്ച് പല മാറ്റങ്ങളും ഈ മേഘലയിൽ വരേണ്ടതുണ്ട്. അതിന് തന്റെ ടെക്‌നിക്കൽ കഴിവ് ഉപയോഗിച്ച് ഇന്ത്യയിൽ സമ്പൂർണമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ജാഫർ അറിയിച്ചു.