സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ പെരുമ്പടപ്പിൽ നിൽപ്പുസമരം നടത്തി.

Sunday, 24 Sep, 2023   HARITHA SONU

പള്ളുരുത്തി : വേമ്പനാട്ട് കായൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ പെരുമ്പടപ്പിൽ നിൽപ്പുസമരം നടത്തി. കെ. ബാബു എം. എൽ. എ ഉദ്ഘാടനം ചെയ്തു. പി. ആർ അജാമിളൻ അധ്യക്ഷത വഹിച്ചു. സൗഹൃദ കൂട്ടായ്മ സെക്രട്ടറി സി. വി പ്രദീപ്കുമാർ, കെ. കെ സത്യപാലൻ, വി. ബി ഗോപിദാസ്, കെ. എ ബാബു തുടങ്ങിയവർ സംസാരിച്ചു.