എൻ.എസ്.എസ്. വൊളന്റിയേഴ്‌സ് പൊക്കാളിപ്പാടത്ത് ഞാറുനട്ടു.

Wednesday, 02 Aug, 2023   HARITHA SONU

ചെറായി : തദ്ദേശീയ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെറായി സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വൊളന്റിയേഴ്‌സ് പൊക്കാളിപ്പാടത്ത് ഞാറുനട്ടു. പ്രോഗ്രാം ഓഫീസർ ഡോ. കെ.പി. പ്രസീജ, അസിസ്റ്റൻറ് പ്രോഗ്രാം ഓഫീസർ സിമിലി മാത്യു, പി.ബി. ബിന്ദു, ബി. ജീവ, ഏയ്ഞ്ചൽ തോമസ് എന്നിവർ നേതൃത്വം നൽകി. ഇതിൽനിന്നും ഉത്പാദിപ്പിക്കുന്ന അരി ദത്ത് ഗ്രാമത്തിലെ ബി.പി.എൽ. കുടുംബങ്ങൾക്കും അനാഥ മന്ദിരത്തിലെ അന്തേവാസികൾക്കും വിതരണം ചെയ്യും.