മത്സ്യക്കയറ്റിറക്ക് തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം നടത്തി.

Thursday, 13 Jul, 2023   HARITHA SONU


ചെറായി : മുനമ്പം ഹാർബറിൽ ജോലിചെയ്യുന്ന മത്സ്യ അനുബന്ധ തൊഴിലാളികൾക്ക് നിയമം അനുശാസിക്കുന്ന സേവനവേതന വ്യവസ്ഥകൾ നൽകണമെന്നും തൊഴിലാളികൾക്ക് ഇ.എസ്.ഐ., പ്രോവിഡന്റ് ഫണ്ട് എന്നിവ നടപ്പാക്കുകയും തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യണമെന്നും മുനമ്പം മത്സ്യക്കയറ്റിറക്ക് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. യോഗം സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം കെ.എ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. കെ.എസ്. ജീവൻ അധ്യക്ഷത വഹിച്ചു. പി.വി. ലൂയിസ്, എ.എസ്. അരുണ, എ.കെ. ഉല്ലാസ്, എ.കെ. ഗിരീഷ്, സി.എൻ. ഷൈജു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എ.കെ ഗിരീഷ് (പ്രസി.), സി.എൻ ഷൈജു (സെക്ര.), എ.കെ ഉല്ലാസ് (ട്രഷ.).