എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ക്ലാസും ഓട്ടൻതുള്ളലും നടത്തി.

Friday, 22 Sep, 2023   HARITHA SONU

മുളന്തുരുത്തി : എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിമുക്തി മിഷന്റെയും മുളന്തുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബ്, ഗൈഡ്‌സ് യൂണിറ്റ്, നാഷണൽ സർവീസ് സ്കീം എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ക്ലാസും ഓട്ടൻതുള്ളലും നടത്തി. മുളന്തുരുത്തി പോലീസ് ഇൻസ്പെക്ടർ മനേഷ് കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ വി. ജയരാജ് മദ്യത്തിന്റെ ദോഷവശങ്ങൾ ഓട്ടൻതുള്ളലിലൂടെ കുട്ടികളിലേക്ക് പകർന്നുനൽകി. വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. സ്കൂൾ പ്രിൻസിപ്പൽ ഉല്ലാസ് ജി. അധ്യക്ഷത വഹിച്ചു. ബിബി മാർക്കോസ്, പി. എച്ച് ശ്രീജ, ഒ. വി വിനിത എന്നിവർ സംസാരിച്ചു.