ആപ്ടീവ് വർക്കേഴ്‌സ് യൂണിയന്റെ (സി. ഐ. ടി. യു) നേതൃത്വത്തിൽ കമ്പനി ഗേറ്റിനു മുന്നിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

Wednesday, 27 Sep, 2023   HARITHA SONU

മുളന്തുരുത്തി : കമ്പനിയിൽ നിലനിൽക്കുന്ന വിവേചനവും തൊഴിൽ ചൂഷണവും അവസാനിപ്പിക്കുക, ബോണസ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആപ്ടീവ് വർക്കേഴ്‌സ് യൂണിയന്റെ (സി. ഐ. ടി. യു) നേതൃത്വത്തിൽ കമ്പനി ഗേറ്റിനു മുന്നിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് പി. ഡി രമേശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കൃഷ്ണരാജ് ഇ. ആർ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഷിജുലാൽ എസ്, യൂണിയൻ വൈസ് പ്രസിഡന്റ് ബേസിൽ വർഗീസ്, സി. ഐ. ടി. യു മുളന്തുരുത്തി കോ- ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എൻ. കെ സ്വരാജ്, സി. ഐ. ടി. യു ഏരിയ കമ്മിറ്റിയംഗം റെജി പൗലോസ്, ട്രഷറർ പ്രസാദ് കെ. എൻ എന്നിവർ സംസാരിച്ചു.