തുരുത്തിക്കര വെട്ടിക്കുളം മങ്ങാട്ട് ചന്ദ്രശില്പത്തിൽ നാരായണീയ പഠനകേന്ദ്രം ആരംഭിച്ചു.

Monday, 25 Sep, 2023   HARITHA SONU

തുരുത്തിക്കര : എൻ. എസ്. എസ് ആധ്യാത്മിക സംഘത്തിന്റെ നാരായണീയ പഠനത്തിന്റെ ഭാഗമായി തുരുത്തിക്കര വെട്ടിക്കുളം മങ്ങാട്ട് ചന്ദ്രശില്പത്തിൽ നാരായണീയ പഠനകേന്ദ്രം ആരംഭിച്ചു. ചന്ദ്രിക ശശിധരൻ നായർ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സരസ്വതി അമ്മ, സുധാ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. എൻ. എസ്. എസ് ആധ്യാത്മിക വിഭാഗം കൊച്ചി കണയന്നൂർ താലൂക്ക് യൂണിയൻ കോ- ഓർഡിനേറ്റർ എ. എ മദനമോഹനനാണ് ക്ലാസുകൾ നയിക്കുന്നത്.