കീഴ്മാട് ഗ്രാമ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5 ലക്ഷം രൂപ നല്കി.

Saturday, 11 Apr, 2020  P M JAFFAR

എറണാകുളം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  കീഴ്മാട് ഗ്രാമ പഞ്ചായത്തിന്റെ 5 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർ എസ് സുഹാസിന്റെ സാന്നിധ്യത്തിൽ  പഞ്ചായത്ത് പ്രസിഡന്റ് കെ എ  രമേശ് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാറിനു കൈമാറി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഭിലാഷ് അശോകൻ, പൗളി ജോണി പഞ്ചായത്ത് അംഗങ്ങളായ വി മന്മദൻ, എം ഐ ഇസ്മയിൽ പഞ്ചായത്ത് സെക്രട്ടറി കെ പി അംബിക എന്നിവരോടൊപ്പം ജില്ലാ കളക്ടറേറ്റിൽ വച്ചാണ് ചെക്ക് കൈമാറിയത്.