കനിവ് - പെയിൻ & പാലിയേറ്റീവ് പ്രവർത്തനങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മറ്റൂർ വ്യാപാരി വ്യവസായി സമിതി പ്രവർത്തകർ

Monday, 29 Jan, 2024  Jaffarmjj P

 

കാലടി: സി പി ഐ( എം) പാർട്ടി കമ്മിറ്റിയുടെ നേതൃത്വത്തിൽ കിടപ്പുരോഗികളുടെ സൗജന്യ സാന്ത്വന പരിചരണം സാദ്ധ്യമാക്കുന്ന സംഘടനയാണ് കനിവ് - പെയിൻ & പാലിയേറ്റീവ് സൊസൈറ്റി.  കാലടിയിലെ പാർട്ടി ഓഫീസ് സൗജന്യ ഫിസിയോതെറാപ്പി സെൻ്ററായിട്ട് ഒരു വർഷത്തിലേറെയായി ഡോക്ടർമാർ നിർദ്ദേശിക്കുന്ന 200 ലധികം രോഗികൾക്ക് ഇതിനോടകം സൗജന്യ ഫിസിയോതെറാപ്പി ചികിത്സ ലഭ്യമാക്കി കഴിഞ്ഞു. 

കിടപ്പുരോഗി പരിചരണത്തിന് 2 പാലിയേറ്റീവ് നഴ്സുമാരടക്കം ആംബുലൻസ് സൗകര്യവും കനിവ് സൊസൈറ്റി ഒരുക്കിയിട്ടുണ്ട്. 15 ദിവസത്തിലൊരിക്കൽ കാലടിയിൽ കിടപ്പുരോഗി സാന്ത്വന പരിചരണം നടന്നു വരുന്നുണ്ട്. 
ഇത്തരം സന്നദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായാണ് മറ്റൂർ വ്യാപാരി -വ്യവസായ സമിതിക്കു വേണ്ടി പ്രസിഡൻ്റ് ഇ.എസ്. സനോജ് സെൻ്ററിൽ എത്തിയത്. 
രോഗികൾക്ക് ബഡ്ഷീറ്റുകളും, ഡയപ്പറുകളും നൽകിയാണ് സമിതി പ്രവർത്തകർ മടങ്ങിയത്. 

സി.പി.ഐ.( എം) അങ്കമാലി ഏരിയ കമ്മിറ്റി അംഗം എം.ടി.വർഗ്ഗീസ് സഹായങ്ങൾ ഏറ്റുവാങ്ങി. കനിവ് കൺവീനറും, അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗവുമായ സിജോ ചൊവ്വരാൻ അദ്ധ്യക്ഷനായി. 

കനിവ് പാലിയേറ്റീവ് ധനശേഖരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള സംഭാവന പ്പെട്ടി സമിതി പ്രസിഡൻ്റിന് നൽകി. കനിവ് ഏരിയ സൊസൈറ്റിയുടെ കാലടിയിലേക്കുള്ള സമ്മാന കൂപ്പൺ ലോക്കൽ കമ്മിറ്റി അംഗം എം.വി. പ്രദീപിന് നൽകി ഉദ്ഘാടനം ചെയ്തു. 

പാലിയേറ്റീവ് നഴ്സുമാരായ രമ വി.ആർ, സാലി ഡേവീസ് , രതീഷ് കെ.ആർ, ഫിസിയോതെറാപ്പിസ്റ്റ് ധന്യ. കെ. എം , മീനു ജോബി, ആശ പ്രവർത്തക സിന്ധു വിജയകുമാർ, കെ.പി. പോളി എന്നിവർ പങ്കെടുത്തു.