അൽ മനാൽ ചാരിറ്റബിൾ ട്രസ്റ്റ് 7-ാമത് സമൂഹവിവാഹം ഹൈബി ഈഡൻ എം പി ഉൽഘാടനം ചെയ്തു

Saturday, 07 May, 2022  ANOOB NOCHIMA

ഇടപ്പള്ളി :അൽ മനാൽ ചാരിറ്റബിൾ ട്രസ്റ്റ് 7-ാമത് സമൂഹവിവാഹവും , സഹോദര സമുദായത്തിലെ നിർധനരായ സഹോദരിമാർക്ക് വിവാഹ ധനസഹായവും നൽകി.

സമൂഹ വിവാഹത്തിലൂടെ വിവിധ ഘട്ടങ്ങളായി 108 ൽ പരം നിർധന കുടുംബങ്ങൾക്ക് ആശ്വാസം നൽകി പ്രവർത്തനം വിജയകരമായി മുന്നോട്ട് കൊണ്ട് പോകുന്ന അൽ മനാൽ ചാരിറ്റബിൾ ട്രസ്റ്റ്  മുസല്ല അൽ നസർ ജുമാ മസ്ജിദിൽ വച്ച് ഇടപ്പള്ളി മഹല്ല് ഖത്തീബ് സലീം ലത്തീഫിയുടെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹ വിവാഹം നടത്തി, ചടങ്ങ് എറണാകുളം എം.പി. ശ്രീ ഹൈബി ഈഡൻ ഉത്ഘാടനം, എം.എൽ.എ ടി.ജെ വിനോദ്, ട്രസ്റ്റ് ചെയർമാൻ ഡോ: ഇ.യു രാജ , ഭാരവാഹികളായ അബ്ദുൾ ളാഹിർ ഹസ്സൻ , മുഹമ്മദ് കമാൽ ളാഹിർ, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ അബ്ദുൾ മുത്തലിബ്,ട്രസ്റ്റ് സെക്രട്ടറി ബി.എ ബാദുഷ ബ്ലായീസ്, മഹല്ല് പ്രസിഡന്റ് അബ്ദുൽ റഷീദ്, യത്തീം ഖാന സെക്രട്ടറി എ.എം പരീക്കുട്ടി എന്നിവർ നേതൃത്വം നൽകി.