നൊച്ചിമ ഗവണമെന്റ് ഹൈസ്കൂളിലേക്ക് ഫ്രിഡ്ജ് കൈമാറി പി.ടി. എ

Wednesday, 08 Dec, 2021  ANOOB NOCHIMA

പുതിയ അദ്ധ്യയന വർഷം നിരവധി കുട്ടികളാണ് പുതിയതായി നൊച്ചിമ ഗവൺമെന്റ് ഹൈസ്കൂളിലേക്ക് അഡ്മിഷനായി എത്തിയത് , മുഴുവൻ വിദ്യാർത്ഥികൾക്കും പഠിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണ് പി.ടി.എ., ഉച്ചഭക്ഷണം ഉൾപ്പെടെയുള്ളവയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ഒരു ഫ്രിഡ്ജ് ആവശ്യമായി വന്ന സാഹചര്യത്തിലാണ് പി.ടി.എ തന്നെ അത് തയ്യാറാക്കിയത് , സ്കൂളിന് ഫ്രിഡ്ജ് കൈമാറുന്ന ചടങ്ങിൽ വാർഡ് മെമ്പർ അഫ്സൽ കുഞ്ഞുമോൻ, പ്രിൻസിപ്പൽ സുമ ടീച്ചർ, റഹീം സർ, ആശ ടീച്ചർ പി.ടി.എ ഭാരവാഹികളായ പ്രസിഡന്റ് നിഷാദ്, വൈസ് പ്രസിഡന്റ് അബ്ദുൾ ജബ്ബാർ തുടങ്ങിയവർ പങ്കെടുത്തു. പി.ടി.എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വിദ്യാഭ്യാസ, കലാ, കായിക മേഖലകളിൽ തന്നെ ആലുവ ഉപ ജില്ലയിൽ നൊച്ചിമ സ്കൂളിനെ മുൻപന്തിയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ പി.ടി. എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കുമെന്ന് പി.ടി.എ പ്രസിഡന്റ് നിഷാദ് നെടുങ്ങാട്ടിൽ പറഞ്ഞു.