ചൂർണ്ണിക്കരയിൽ മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി തോടുകളും കാനകളും ശുചീകരിച്ചു.

Friday, 04 Jun, 2021  ANOOB NOCHIMA

ചൂർണ്ണിക്കര : മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി പഞ്ചായത്തിലെ തോടുകളും കാനകളും ശുചീകരണം ആരംഭിച്ചു. കനത്ത മഴയിൽ ചൂർണ്ണിക്കരയിൽ ഐരാർ, തുരങ്കം തുടങ്ങിയ ഭാഗങ്ങളിലുണ്ടാക്കുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ  അടിയന്തര പ്രധാന്യത്തോടെ  മാലിന്യം നീക്കം ചെയ്യുകയാണ്. പ്രസിഡൻ്റ് രാജി സന്തോഷ്, വൈസ് പ്രസിഡൻ്റ് ബാബു പുത്തനങ്ങാടി, സ്ഥിരം സമിതി ചെയർമാൻമാരായ മുഹമ്മദ് ഷെഫീക്, ഷീലാ ജോസ്, റൂബി ജിജി, മെംബറുമാരായ സി.പി.നൗഷാദ്, പി.എസ്.യുസഫ് തുടങ്ങിയവർ നേതൃത്വം നൽകി.