'ഫെഡറലിസവും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികള്‍' സെമിനാർ അഡ്വ.കെ എസ് അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

Friday, 19 Jan, 2024   P M JAFFAR

ആലുവ : കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ സി ഐ ടി യു പത്തൊമ്പതാമത് എറണാകുളം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി  'ഫെഡറലിസവും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ ആലുവ മാര്‍ക്കറ്റിനു മുന്‍വശത്ത് (സ. സരോജിനി ബാലാനന്ദന്‍ നഗര്‍) നടത്തി. സെമിനാര്‍ സി ഐ ടി യു ജില്ലാ ജോയിന്‍റ് സെക്രട്ടറി അഡ്വ.കെ എസ് അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്ത് വിഷയാവതരണം നടത്തി. യൂണിയന്‍ ജില്ലാ പ്രസിഡന്‍റ് കെ എം സഗീര്‍ അദ്ധ്യക്ഷനായി. സെമിനാറില്‍  സി ഐ ടി ആലുവ ഏരിയ സെക്രട്ടറി പി എം സഹീര്‍ , യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ രാജേഷ് ആര്‍ ചന്ദ്രന്‍, പി എം സാംസണ്‍, സംസ്ഥാന കമ്മിറ്റിയംഗം പി എസ് രമ്യ  എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.  യൂണിയന്‍ ജില്ലാ സെക്രട്ടറി പി വി ഉണ്ണികൃഷ്ണന്‍ സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് അംഗം ജിന്‍റോ ജോര്‍ജ്ജ് കൃതജ്ഞതയും പറഞ്ഞു. 
2024 ജനുവരി 23 ന് അങ്കമാലി സി എസ് എ ഹാളില്‍ (എം സി ജോസഫൈന്‍ നഗറില്‍) വച്ച് സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.