വെളിയത്തുനാട് ഉറൂസ് മുബാറക് ദുആ സമ്മേളനത്തോടെ സമാപിച്ചു.

Wednesday, 27 Sep, 2023   HARITHA SONU

വെളിയത്തുനാട് : വെളിയത്തുനാട് ഉറൂസ് മുബാറക് ദുആ സമ്മേളനത്തോടെ സമാപിച്ചു. പ്രാർഥനകൾക്ക് മുഹമ്മദ് നസീബ് അദനി നേതൃത്വം നൽകി. ദിക്‌റ് ഹൽഖ ദുആ സമ്മേളത്തിന് മജ്‌ലിസുന്നൂർ ജില്ലാ അമീർ സയ്യിദ് സൈഫുദ്ദീൻ ഫൈസി അൽ ബുഖാരി നേതൃത്വം നൽകി. തുടർന്നു നടന്ന അന്നാദാന വിതരണം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വി. ഇ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഷറഫുദ്ദീൻ സഅദി അൽ മുഖൈബിലി മുളവൂർ തങ്ങൾ, സയ്യിദ് അബ്ദു റഊഫ് ബാ അലവി തങ്ങൾ കടുപ്പാടം, സയ്യിദ് സൈനുൽ ആബിദ് തങ്ങൾ, ചെറിയ കോയ അൽ ഖാസിമി ലക്ഷദ്വീപ്, പടിഞ്ഞാറെ വെളിയത്തുനാട് ജുമാ മസ്ജിദ് ചീഫ് ഇമാം എ. കെ ഇസ്മായിൽ ഹസനി, ഹാഫിള് സിറാജുദ്ദീൻ ഖുതുബി സഅദി, വെളിയത്തുനാട് ജുമാ മസ്ജിദ് പ്രസിഡന്റ് മാലിക്ക് പാത്തല, സെക്രട്ടറി വി. എം ഹസ്സൻ, കടൂപ്പാടം ജുമാ മസ്ജിദ് പ്രസിഡന്റ് വി. എ മുഹമ്മദ് അഫ്‌റഫ്, പടിഞ്ഞാറേ വെളിയത്തുനാട് ജുമാ മസ്ജിദ് വൈസ് പ്രസിഡന്റ് വി. കെ അബ്ദുൾ അസീസ്, എന്നിവർ സംസാരിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ പി. എ അഹമ്മദ് കബീർ, ജില്ലാ സെക്രട്ടറി അൻസാർ മുണ്ടാട്ട്, യുത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി. എം സലിം, കരുമാല്ലൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ. എം ജാഫർ, എടത്തല സഹകരണ ബാങ്ക് പ്രസിഡന്റ് ഷംസുദ്ദീൻ, വി. എ മുഹമ്മദ് കാസിം, കോൺഗ്രസ് നേതാവ് എൽദോസ്, സി. എ ഷംസുദ്ദീൻ, സി. ബി നസീർ എന്നിവർ സംസാരിച്ചു. മുളവൂർ മൗലദ്ധവില അക്കാദമി ഓഫ് കാംപസിന്റെ നേതൃത്വത്തിലാണ് ഉറൂസ് മുബാറക് നടത്തിയത്.