അഖില കേരള വിശ്വകർമ മഹാസഭ ആലുവ താലൂക്ക് യൂണിയൻ ഋഷിപഞ്ചമി മഹോത്സവം നടത്തി.

Thursday, 21 Sep, 2023   HARITHA SONU

ആലുവ : അഖില കേരള വിശ്വകർമ മഹാസഭ ആലുവ താലൂക്ക് യൂണിയൻ ഋഷിപഞ്ചമി മഹോത്സവം നടത്തി. ദേശം കുന്നുംപുറം ശാഖയിൽനിന്നും ആരംഭിച്ച ഘോഷയാത്ര ചെങ്ങമനാട് സഹകരണ ഓഡിറ്റോറിയത്തിൽ സമാപിച്ചു. സാംസ്കാരിക സമ്മേളനം മഹാസഭ സംസ്ഥാന കൗൺസിൽ അംഗം ശശി ചെങ്ങന്നൂർ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് എം. ആർ രമേശ് അധ്യക്ഷനായി. 

യൂണിയൻ സെക്രട്ടറി ജയൻ പുറയാർ, കൗൺസിൽ അംഗം ഗോപിനാഥ് കടുങ്ങല്ലൂർ, ജില്ലാ പ്രസിഡന്റ് എം. കെ അരവിന്ദാക്ഷൻ, ആർട്ടിസാൻസ് മഹിളാ സമാജം സംസ്ഥാന പ്രസിഡന്റ് രാജലക്ഷ്മി, ഷാജി, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ, ചെങ്ങമനാട് സഹകരണ ബാങ്ക് പ്രസിഡന്റ് ജെ. അനിൽ, സൈബ മുഹമ്മദാലി, ഇ. ഡി ഉണ്ണികൃഷ്ണൻ, സരസൻ, മാധവൻ മാണിക്യമംഗലം, ആർട്ടിസാൻസ് മഹിളാ സമാജം താലൂക്ക് യൂണിയൻ സെക്രട്ടറി സരസ്വതി പുരുഷോത്തമൻ, വിജയൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു.

കാരയ്ക്കാട്ടുകുന്ന് വിശ്വകർമ ഐക്യവേദി ട്രസ്റ്റ് ഋഷിപഞ്ചമി ദിനാഘോഷം നടത്തി. ട്രസ്റ്റ് പ്രസിഡന്റ് ടി. ബി സുരേഷ്‍കുമാർ പതാക ഉയർത്തി. സെക്രട്ടറി പി. സുനിൽകുമാർ, വൈസ് പ്രസിഡന്റ് സി. എസ് പ്രദീപ്, എൻ. വി ജയൻ, സി. ബി സോമൻ, ടി. എസ് രാജൻ, പി. എൻ സുരേഷ്, പ്രകാശൻ കല്ലാട്ട് എന്നിവർ പങ്കെടുത്തു.