കൊട്ടാരക്കര : ജലജീവൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തി നെടുവത്തൂർ പഞ്ചായത്തിൽ ആനയത്ത് ജലസംഭരണി നിർമാണം തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി നിർമാണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം എൻ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. തേവലപ്പുറം ഹെവൻ വില്ലയിൽ ജോസ് സൗജന്യമായി നൽകിയ മൂന്നരസെന്റ് ഭൂമിയിലാണ് സംഭരണി നിർമിക്കുന്നത്. വെണ്മണ്ണൂർ, ആനക്കോട്ടൂർ, നെടുവത്തൂർ വാർഡുകളിലെ എഴുന്നൂറ്റിയമ്പതോളം കുടുംബങ്ങൾക്ക് ഈ സംഭരണിയിൽനിന്നാകും ജലവിതരണം. നാല് സംഭരണികളാണ് പഞ്ചായത്തിൽ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നത്. വീടുകളിലേക്കുള്ള വിതരണക്കുഴലുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. ജല അതോറിറ്റി ഉദ്യോഗസ്ഥരായ ജയപ്രകാശ്, സോണിയ, ജയിംസ്, ഗ്രാമീണ ഗ്രന്ഥശാലാ സെക്രട്ടറി ആനയം തുളസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
October 3, 2024
September 28, 2023
September 26, 2023
September 23, 2023
September 22, 2023
September 20, 2023
September 19, 2023