കരുനാഗപ്പള്ളി : ഒട്ടേറെ നവോത്ഥാന - സാംസ്കാരിക നായകരുടെ പ്രവർത്തന മണ്ഡലമായിരുന്ന കരുനാഗപ്പള്ളിയിൽ സാംസ്കാരിക സമുച്ചയം യാഥാർഥ്യമാക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം കരുനാഗപ്പള്ളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഐ. എം. എ ഹാളിൽ ചേർന്ന സമ്മേളനം പു. ക. സ ജില്ലാ സെക്രട്ടറി ഡോ. സി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബീനാ സജീവ് സംഘടനാ റിപ്പോർട്ടും ടി. എൻ വിജയകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വി. പി ജയപ്രകാശ് മേനോൻ അധ്യക്ഷനായി. കെ. ജി കനകം അനുശോചന പ്രമേയം അവതരിപ്പിച്ചു. സി. പി. എം ഏരിയ സെക്രട്ടറി പി. കെ ജയപ്രകാശ്, ആർ. രവീന്ദ്രൻ പിള്ള, ആർ. കെ ദീപ, ഷീലാ ജഗധരൻ, എം. പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ : ടി. എൻ വിജയകൃഷ്ണൻ (പ്രസി), കെ. ജി കനകം, എസ്. സുനിൽകുമാർ, സി. വിജയൻ പിള്ള (വൈ. പ്രസി. മാർ), എസ്. അനന്തൻ പിള്ള, മുഹമ്മദ് നുഫൈൽ (ജോ. സെക്ര. മാർ), എം. പ്രകാശ് (ട്രഷ).
October 3, 2024
September 26, 2023
September 23, 2023
September 22, 2023
September 20, 2023
September 19, 2023