കരുനാഗപ്പള്ളി : ലോട്ടറി മേഖലയെ സർക്കാർ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) കരുനാഗപ്പള്ളി ലോട്ടറി ഓഫീസിനു മുന്നിൽ ധർണ നടത്തി. കേരള ഭാഗ്യക്കുറിയും ഈ മേഖലയിലെ തൊഴിലാളികളും സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ചവറ ഹരീഷ്‌കുമാർ ഉദ്ഘാടനംചെയ്തു. വിളയത്ത് രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് ഒ.ബി.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി. നേതാക്കളായ മുടിയിൽ മുഹമ്മദ്കുഞ്ഞ്, നിസാർ, ശിവാനന്ദൻ, രമേശ്ബാബു, യൂണിയൻ നേതാക്കളായ രാജു ആദിനാട്, കുണ്ടറ സുബ്രഹ്മണ്യം, ഇടവനശ്ശേരി സോമൻ, ആനന്ദൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.
October 3, 2024
September 28, 2023
September 26, 2023
September 23, 2023
September 22, 2023
September 20, 2023
September 19, 2023