കുടിവെള്ള വിതരണത്തിന്റെ മറവിൽ ചാരായം വിറ്റയാളെ ചാത്തന്നൂർ എക്‌സൈസ് റേഞ്ച് സംഘം പിടികൂടി.

Sunday, 13 Jun, 2021   HARITHA SONU

കൊട്ടിയം : കുടിവെള്ള വിതരണത്തിന്റെ മറവിൽ ചാരായം വിറ്റയാളെ ചാത്തന്നൂർ എക്‌സൈസ് റേഞ്ച് സംഘം പിടികൂടി. അമ്മാച്ചൻമുക്ക് റസിയ മൻസിലിൽ റാസിയാണ്‌ പിടിയിലായത്‌. ഇയാളുടെ വീട്ടിൽ നിന്ന്‌ 20 ലിറ്റർ ചാരായവും 260 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. 20 ലിറ്ററിന്റെ വാട്ടർ ക്യാനിൽ ചാരായം നിറച്ച് ക്യാൻ ഒന്നിന് 30,000 രൂപ നിരക്കിൽ കുടിവെള്ള വിതരണം എന്ന വ്യാജേന ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചുകൊടുക്കുകയായിരുന്നു. ചാരായം വാറ്റുമ്പോഴാണ്‌ പ്രതി പിടിയിലായത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ എസ് നിഷാദ്, ആർ ജി വിനോദ്, പ്രശാന്ത്, മാത്യൂസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം ആർ അനീഷ്, രാഹുൽ രാജ്, ഡി എസ് വിഷ്ണു, ജ്യോതി, ബിനോജ് എന്നിവർ പങ്കെടുത്തു.