മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ശില്പശാല നടത്തി.

Saturday, 05 Aug, 2023   HARITHA SONU

ചാത്തന്നൂർ : മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്തിൽ ശില്പശാല നടത്തി. 2016-ലെ ഖരമാലിന്യ ചട്ടങ്ങൾ പ്രാവർത്തികമാക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ ശില്പശാല ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ ആർ.സജീവ്കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് അംഗം മഹേശ്വരി അധ്യക്ഷത വഹിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും വിവരശേഖരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ക്ലാസെടുത്തു. കില റിസോഴ്‌സ് പേഴ്‌സൺ ചാത്തന്നൂർ വിജയനാഥ് മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഒന്നാംഘട്ട നടപടികളുടെ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷൈനി ജോയി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ശരത്ചന്ദ്രൻ, ഇന്ദിര, ഷീബാമധു, ശുചിത്വമിഷൻ ആർ.പി.മാരായ ഷീല, സുജാത, സി.ഡി.എസ്. ചെയർപേഴ്‌സൺ ലൈല എന്നിവർ പ്രസംഗിച്ചു.