മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യ്തു.

Monday, 14 Jun, 2021  ANOOB NOCHIMA

ആലുവ: ചൂർണ്ണിക്കര പഞ്ചായത്ത് അശോകപുരം മനയ്ക്കപ്പടി നിവാസിയായ തുണ്ടിപ്പറമ്പിൽ അച്ചാമ്മ വർഗ്ഗീസ് തന്റെ വക ഒരു പവന്റെ സ്വർണ്ണ വള വില്പന നടത്തി ലഭിച്ച 30800 (മുപ്പതിനായിരത്തി എണ്ണൂറ് രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കുവാൻ അൻവർ സാദത്ത് എം.എൽ.എയെ ഏല്പ്പിച്ചു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തതായി എം.എൽ.എ അറിയിച്ചു. തദവസരത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൺമാരായ ഷീല ജോസഫ്, റൂബി ജിജി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ജമാൽ പഞ്ചായത്ത് മെമ്പർമാരായ സി.പി നൗഷാദ്, പി.എസ് യൂസഫ്, അലീഷ ലിനേഷ്, എന്നിവർ സന്നിഹിതരായിരുന്നു.