കർഷകരെ സഹായിച്ച് ഇന്ദ്രിയ ഗ്രൂപ്പ്‌ ചെയർമാൻ എം.ഡി കുര്യൻ മാടപ്പിള്ളി.

Thursday, 27 May, 2021  ANOOB NOCHIMA

ആലുവ : നഷ്ടത്തിൽ മുങ്ങിയ വാളകത്തുള്ള 3 കർഷകരുടെ 12 ടൺ കപ്പ ന്യായമായ തുക നൽകി സംഭരിച്ച് ദുരിതത്തിൽ ആയ പാവപ്പെട്ട കർഷകരെ സഹായിച്ച് ആലുവ നിയോജക മണ്ഡലത്തിൽ കപ്പ എത്തിച്ചു നൽകി. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ദ്രിയ ഗ്രൂപ്പ്‌ ചെയർമാൻ എം.ഡി കുര്യൻ മാടപ്പിള്ളിയാണ് ഈ കാരുണ്യ പ്രവർത്തി ചെയ്തത്. ആലുവ എം.എൽ.എ അൻവർ സാദത്തിന്റെ അഭ്യർത്ഥനമാനിച്ചാണ് അദ്ദേഹം ആലുവ മണ്ഡലത്തിൽ ഈ കപ്പ എത്തിച്ച് നൽകിയത്. ഇതിന് മുൻപ് ആലുവയുടെ ഹൃദയ പദ്ധതിയായ അമ്മക്കിളിക്കൂടിലേക്കും ഒരു ഭവനം എം.ഡി കുര്യൻ സ്പോൺസർ ചെയ്തിരുന്നു. കപ്പയുടെ വിതരണോദ്ഘാടനം എടത്തല കുഞ്ചാട്ടുകരയിൽ വച്ച് അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഷംസുദ്ധീനും മറ്റ് ജനപ്രതിനിധികളും പൊതു പ്രവർത്തകരും പങ്കെടുത്തു. യൂത്ത് കെയർ പ്രവർത്തകരാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് വിതരണം ചെയ്തത്. ഈ പ്രതിസന്ധിഘട്ടത്തിൽ കർഷകരെ സഹായിക്കുകയും സാധാരണക്കാർക്ക് കപ്പ എത്തിക്കുകയും ചെയ്ത എം.ഡി കുര്യന്റെ പ്രവർത്തി മാതൃകാപരവും അഭിനന്ദനാർഹവും ആണെന്ന് എം.എൽ.എ പറഞ്ഞു.