റോഡ് വികസനം; യോഗം വിളിച്ച് ചേർക്കാമെന്ന് മന്ത്രി അറിയിച്ചതായി അൻവർ സാദാത് എം.എൽ.എ.

Monday, 07 Jun, 2021  ANOOB NOCHIMA

ആലുവ : ആലുവ, കളമശ്ശേരി നിയോജക മണ്ഡലങ്ങിലൂടെ കടന്നു പോകുന്ന ആലുവ-ആലങ്ങാടു റോഡിലെ തോട്ടക്കാട്ടുകര ജങ്ക്ഷൻ മുതൽ കടുങ്ങല്ലൂർ വരെയുള്ള വിതീകുറഞ്ഞ ഭാഗം സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കുന്നതിനായി 2012-13 വർഷത്തെ ബഡ്ജറ്റിൽ ഇംപൂവ്മെന്റ്സ് റ്റു ബി എം ബസി സർഫസിങ്ങ് റ്റു ആലുവ ആലങ്ങാട്ട് റോഡ് ചെയിനേജ് 0/000 മുതൽ 21900 ഇൻസ്ട്രക്റ്റിങ്ങ് എൽ' എന്ന പ്രവർത്തിക്ക് 455 ലക്ഷം രൂപ വകയിരുത്തിരുന്നു എന്നും, ഈ പ്രവർത്തിക്ക് 26/11/2012 -ലെ സർക്കാർ ഉത്തരവ് ജിഒ ആർറ്റി നം 1973/2012/പിഡബ്ല്യുഡി പ്രകാരം സർക്കാർ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടെന്നും, കൂടാതെ ഇൻവെസ്റ്റിഗേഷൻ നടത്തുകയും, അലൈൻമെന്റ് തയ്യാറാക്കിയിട്ടുള്ളതാണെന്നും, എന്നാൽ നാളിതുവരെയായിട്ടും സ്ഥലംമേറ്റെടുക്കൽ ആരംഭിച്ചിട്ടില്ലാത്തതിനാൽ, ഈ വിഷയം നിർമ്മാണം ഗൗരവമായി പരിഗണിച്ച് പ്രസ്തുത റോഡിന്റെ അടിയന്തിരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പൊതുമരാമത്ത്, റവന്യു വകുപ്പുദ്യോഗസ്ഥർ, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ഒരു അടിയന്തിര യോഗം വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസിനു കത്തു നല്കി. ഈ ആവശ്യത്തിനായി എത്രയും വേഗം യോഗം വിളിച്ച് ചേർക്കാമെന്ന് മന്ത്രി പറഞ്ഞതായി എം.എൽ.എ അറിയിച്ചു.